കടനാട്: രാമപുരം സബ് ജില്ലയിലെ 2025-26 വര്‍ഷത്തിലെ ഏറ്റവും മികച്ച ലിറ്റില്‍ കൈറ്റ്സ് സ്കൂളായി കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ്എസ് തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ ലിറ്റില്‍ കൈറ്റ്സ് കോഓര്‍ഡിനേറ്റര്‍ തോമസ് വര്‍ഗീസ്, രാമപുരം ഉപജില്ലാ കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍ അനൂപ് ജി. നായര്‍ എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന പിടിഎ ജനറല്‍ ബോഡി യോഗത്തിലാണ് ലിറ്റില്‍ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ അവാര്‍ഡ് വിതരണ ചടങ്ങ് സംഘടിപ്പിച്ചത്. പിടിഎ പ്രസിഡന്റ് ജെയ്മോന് നടുവിലേക്കുറ്റ് അധ്യക്ഷത വഹിച്ചു.
സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് പാനാമ്പുഴ, ഡോ. ടി.സി. തങ്കച്ചൻ, ഹെഡ്മാസ്റ്റര് വി.ജെ. അജി എന്നിവര്‍ പ്രസംഗിച്ചു. ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളെയും അവരെ നയിച്ച അനൂപ് സണ്ണി, സിസ്റ്റര്‍ ആല്ഫിന് എന്നീ അധ്യാപകരെയും അനുമോദിച്ചു.